Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർ ഇന്ത്യ വിൽപന: സാഹചര്യം അനുകൂലമല്ലെന്ന് സുരേഷ് പ്രഭു

Suresh Prabhu

ന്യൂഡൽഹി ∙ എയർ ഇന്ത്യയുടെ ഓഹരി വിൽപന അടുത്ത ‌സർക്കാരിന്റെ പരിഗണനയ്ക്കു വിടാൻ സാധ്യത തെളിയുന്നു. ഇപ്പോഴത്തെ സാമ്പത്തിക, രാഷ്ട്രീയ കാലാവസ്ഥ വിൽപനയ്ക്ക് അനുയോജ്യമല്ലെന്നാണു നിഗമനം. വാങ്ങാൻ ആരും തയാറാകാതിരുന്നതോടെ ഈ വഴിക്കുള്ള ആദ്യനീക്കം പരാജയപ്പെട്ടു.

എയർ ഇന്ത്യയുടെ സഞ്ചിതനഷ്ടമാണു മുഖ്യപ്രശ്നമെന്നു വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. പ്രവർത്തന നിലവാരം മെച്ചമാണെങ്കിലും മുന്നോട്ടുള്ള നീക്കം തടസ്സപ്പെടുന്നു. ആഗോളതലത്തിൽ വ്യോമയാന മേഖല പ്രതിസന്ധിയിലാണ്. ഇന്ധനവില വർധിച്ചതു കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി– മന്ത്രി അഭിപ്രായപ്പെട്ടു.

എന്നാൽ, വിൽപന നീക്കത്തിൽനിന്നു സർക്കാർ പിൻവാങ്ങിയോ എന്ന ചോദ്യത്തിന് അദ്ദേഹം നേരിട്ടു മറുപടി പറഞ്ഞില്ല. കഴിഞ്ഞ ദിവസം ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ നേതൃത്വത്തിൽ മന്ത്രിസമിതി സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു. പ്രഭുവിനു പുറമേ ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, റെയി‍ൽവേ മന്ത്രി പീയൂഷ് ഗോയൽ എന്നിവരും സമിതിയിൽ അംഗങ്ങളാണ്.

സുരേഷ് പ്രഭു തിരികെ റെയിൽവേയിലേക്ക് ?

ന്യൂഡൽഹി∙ മന്ത്രി സുരേഷ് പ്രഭു റെയിൽവേ മന്ത്രാലയത്തിൽ തിരിച്ചെത്തുമോ? തുടർച്ചയായ ട്രെയിൻ അ‌പകടങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം വാണിജ്യ മന്ത്രാലയത്തിലേക്കു മാറിയത്. അശോക് ഗജപതി രാജു രാജിവച്ചതിനു ശേഷം വ്യോമയാനത്തിന്റെ ചുമതലയും അദ്ദേഹത്തിനാണ്. റെയിൽവേയിൽനിന്നു രാജ്യത്തെ നോക്കിക്കാണാനാണ് ആദ്യം പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. പിന്നീട് ആകാശത്തുനിന്നു നോക്കിക്കാണാനാവശ്യപ്പെട്ടു – സുരേഷ് പ്രഭു പറഞ്ഞു.