ഇന്ദ്രാണി വീണ്ടും ആശുപത്രിയിൽ

മുംബൈ ∙ ഷീന ബോറ വധക്കേസിലെ മുഖ്യപ്രതിയും ഷീനയുടെ അമ്മയുമായ ഇന്ദ്രാണി മുഖർജി (45) വീണ്ടും ആശുപത്രിയിൽ. രക്തസമ്മർദം കുറഞ്ഞതിനെ തുടർന്നാണു ബൈക്കുള ജയിലിൽ നിന്ന ആശുപത്രിയിലേക്കു മാറ്റിയത്. ഹൃദ്രോഗവിഭാഗത്തിൽ പ്രവേശിപ്പിച്ചു.

 അഞ്ചു ദിവസത്തിനിടെ രണ്ടാം തവണയാണ് ഇന്ദ്രാണി ആശുപത്രിയിലാകുന്നത്. അതിനു മുൻപ്, ഗുളികകൾ അമിതമായി കഴിച്ചതിനെ തുടർന്നും ആശുപത്രിയിലായിരുന്നു.