എസിയിൽനിന്ന് വിഷവാതകം; ദമ്പതികളും മകനും മരിച്ചു

ചെന്നൈ∙ വോൾട്ടേജ് വ്യതിയാനം മൂലം എസിയുടെ സിലിണ്ടറിൽ നിന്നു ചോർന്ന വിഷവാതകം ശ്വസിച്ചു ദമ്പതികളും മകനും മരിച്ചു. കോയമ്പേട് തിരുവള്ളുവർ നഗറിൽ ശരവണൻ (35) ഭാര്യ കലൈയരശി (30), മകൻ കാർത്തികേയൻ (8) എന്നിവരാണു മരിച്ചത്.

പൊലീസ് പറയുന്നതിങ്ങനെ: വൈദ്യുതി മുടങ്ങിയതിനെ തുടർന്നു ഡീസൽ ജനറേറ്ററർ ഉപയോഗിച്ച് ഇവർ എസി പ്രവർത്തിപ്പിച്ചു. രാത്രിയിൽ വൈദ്യുതി വന്നെങ്കിലും ഉറക്കത്തിലായിരുന്നതിനാൽ ജനറേറ്റർ ഓഫ് ചെയ്തില്ല. ഒന്നിലധികം സ്രോതസ്സിൽ നിന്നു വൈദ്യുതി പ്രവഹിച്ചതോടെ എസിയുടെ സിലണ്ടറിൽ ചോർച്ചയുണ്ടാകുകയും വിഷവാതകം വമിക്കുകയും ചെയ്തു. കിടപ്പു മുറിയുടെ വാതിലുകളും ജനലുകളും അടച്ചിട്ടതും വിനയായി.