ട്രെയിനിന്റെ വാഗൺ കണ്ടെയ്നറിലിടിച്ച് ഒരു മരണം

ചെന്നൈ∙ ‌അമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ ചരക്കു ട്രെയിനിന്റെ വാഗൺ കണ്ടെയ്നറിലിടിച്ച് ഒരാൾ മരിച്ചു. മറ്റൊരു സംഭവത്തിൽ എഗ്മൂറിൽ എക്സ്പ്രസിന്റെ കോച്ച് പാളം തെറ്റിയെങ്കിലും യാത്രക്കാരില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവങ്ങളെക്കുറിച്ചു റെയിൽവേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

അമ്പത്തൂരിൽ നിർത്തിയിട്ട ചരക്കു ട്രെയിനിന്റെ വാഗണുകൾ സ്വയം ഉരുണ്ടു നീങ്ങിയാണ് അപകടമുണ്ടായത്. മെറ്റൽ നിറച്ചിരുന്ന 14 വാഗണുകൾ എൻജിനിൽ ഘടിപ്പിച്ചിരുന്നില്ല. ഇവയിലൊന്നു സമീപത്തെ വെയ്ബ്രിജിലുണ്ടായിരുന്ന കണ്ടെയ്നറിൽ ഇടിച്ചു സമീപത്തുണ്ടായിരുന്നയാളുടെ ദേഹത്തേക്കു മറിയുകയായിരുന്നു.