തിരഞ്ഞെടുപ്പ് ചട്ടലംഘനം: പരമേശ്വര കേസിൽ

ബെംഗളൂരു ∙ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വോട്ട് ചെയ്താൽ റോഡ് നവീകരണം ഉടൻ പൂർത്തിയാക്കാമെന്ന് പ്രസംഗിച്ച കർണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വരയ്ക്കെതിരെ, പെരുമാറ്റച്ചട്ട ലംഘനത്തിനു കേസെടുത്തു. ജമഖണ്ഡി നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ആനന്ദ് ന്യാമെഗൗഡയെ വിജയിപ്പിച്ചാൽ സാവൽഗി- ജമഖണ്ഡി റോഡ് നവീകരണം മൂന്നു മാസത്തിനകം പൂർത്തിയാക്കാമെന്നാണു പരമേശ്വര ഉറപ്പു നൽകിയത്. ബിജെപി യാണു പരാതി നൽകിയത്.