ആന്റിലിയയില്‍ ആഡംബരത്തിളക്കത്തില്‍ അംബാനി പുത്രിയുടെ വിവാഹം - ചിത്രങ്ങള്‍, വിഡിയോ

ആനന്ദ് പിരമലും ഇഷ അംബാനിയും വിവാഹത്തിനിടെ

മുംബൈ ∙ ആഡംബരത്തിളക്കത്തിൽ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെയും വ്യവസായി ആനന്ദ് പിരമലിന്റെയും വിവാഹം. ദക്ഷിണ മുംബൈ പെഡ്ഡർ റോഡിൽ മുകേഷിന്റെ അത്യാഡംബര വസതിയായ ആന്റിലിയയിൽ നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും രാഷ്ട്രീയ- ബിസിനസ്- സിനിമ രംഗത്തെ പ്രമുഖരുമായി അറുന്നൂറോളം പേർ പങ്കെടുത്തു.

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റൻ, മുൻ കേന്ദ്രമന്ത്രി പി.ചിദംബരം, നടൻ അമിതാഭ് ബച്ചനും കുടുംബവും, മകനും നടനുമായ അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യ റായിയും, ആമിർഖാൻ, സച്ചിൻ തെൻഡുൽക്കർ, നടി പ്രിയങ്ക ചോപ്ര, ഭർത്താവ് നിക് ജോനാസ്, സംവിധായകനും നിർമാതാവുമായ കരൺ ജോഹർ തുടങ്ങി ബോളിവുഡ്– ക്രിക്കറ്റ് രംഗത്തെ പ്രമുഖരെല്ലാവരുമെത്തി.

ഇഷ അംബാനിയെ വിവാഹവേദിയിലേക്ക് ആനയിക്കുന്ന സഹോദരങ്ങള്‍

ഫാർമസ്യൂട്ടിക്കൽ, റിയൽ എസ്റ്റേറ്റ് രംഗത്തു പ്രമുഖരാണു പിരമൽ ഗ്രൂപ്പ്. നാലു ദശാബ്ദത്തോളമായി അംബാനി-പിരമൽ കുടുംബാംഗങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. സെപ്റ്റംബറിൽ ഇറ്റലിയിലായിരുന്നു വിവാഹ നിശ്ചയം. രാജസ്ഥാനിലെ ഉദയ്പുരിൽ ശനി, ഞായർ ദിവസങ്ങളിൽ നടത്തിയ ചടങ്ങുകൾക്കു ശേഷമാണ് ഇന്നലെ വിവാഹം. നാളെ വൈകിട്ട് ബാന്ദ്ര-കുർള കോംപ്ലക്സിലെ ജിയോ ഗാർഡനിലാണു വിവാഹ വിരുന്ന്.

ഇഷയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അമിതാഭ് ബച്ചന്‍ എത്തിയപ്പോള്‍
ആകാശ് അംബാനിയും പ്രതിശ്രുത വധുവും
രജനീകാന്ത് കുടുംബസമേതം എത്തിയപ്പോള്‍
റണ്‍വീര്‍ കപൂറും ദീപിക പദുകോണും വിവാഹവേദിയില്‍
കരീന കപൂറും സെയ്ഫ് അലി ഖാനും വിവാഹവേദിയില്‍
പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും വിവാഹവേദിയില്‍
ഇഷ അംബാനിയുടെ സഹോദരങ്ങളായ ആകാശും അനന്തും വേദിയിലേക്കെത്തുന്നു. ചിത്രം: വിഷ്ണു വി. നായര്‍
വിവാഹവേദിയിലേക്കെത്തുന്ന അനില്‍ അംബാനി. ചിത്രം: വിഷ്ണു വി. നായര്‍
ഐശ്വര്യ റായിയും അഭിഷേക് ബച്ചനും മകള്‍ ആരാധ്യയും
ആന്റിലിയയ്ക്കു മുന്നിലെ ഒരുക്കങ്ങള്‍. ചിത്രം: വിഷ്ണു വി. നായര്‍
ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും. ചിത്രം: വിഷ്ണു വി. നായര്‍