Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഴക്കും വക്കാണവും വേണ്ട; നികുതി അടയ്ക്കാമെന്നു സാനിയ

TENNIS-GBR-WIMBLEDON

ഹൈദരാബാദ് ∙ തെലങ്കാന സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡറായി നിയോഗിച്ചപ്പോൾ സർക്കാർ നൽകിയ ഒരു കോടി രൂപ പ്രതിഫലത്തിനു നികുതി നൽകാൻ ടെന്നിസ് താരം സാനിയ മിർസ ഒടുവിൽ സമ്മിച്ചു. രണ്ടരവർഷത്തിനിടെ പലതവണ കത്തയച്ചിട്ടും നികുതി അടച്ചിരുന്നില്ല. ഒടുവിൽ, ഈ മാസം 16നു നേരിട്ടു ഹാജരാകാൻ ടാക്സ് കമ്മിഷണർ സമൻസ് അയച്ചു. നികുതിയും പിഴയും ഉൾപ്പെടെ 20 ലക്ഷം രൂപ അടയ്ക്കും.

Your Rating: