ജിഷ്ണുവിന്റെ വീട് സന്ദർശിക്കാതിരുന്നത് തിരക്കു കാരണം: മുഖ്യമന്ത്രി

ജിഷ്ണു പ്രണോയി

കോഴിക്കോട്∙ പാമ്പാടി നെഹ്റു കോളജിൽ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മാതാവിന്റെ കത്തു കണ്ടെന്നും ഔദ്യോഗിക തിരക്കുകൾ കാരണം ആ വീടു സന്ദർശിക്കാൻ തനിക്കു കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ആ സഹോദരിയുടെ ദുഃഖം മനസിലാക്കി ആരും ആവശ്യപ്പെടാതെ തന്നെ ആ കുടുംബത്തിനു 10 ലക്ഷം രൂപയുടെ ധനസഹായം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചു.

നേരിട്ടു പോകാൻ കഴിയാത്തതു തിരക്കു കാരണമാണെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാത്തതില്‍ മാതാവ് സങ്കടം പറയുകയും മുഖ്യമന്ത്രിക്കു കത്തെഴുതുകയും ചെയ്തിരുന്നു.