ജിഷ്ണുവിന്റെ മരണം: കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കാൻ സുപ്രീംകോടതിയെ സമീപിക്കും

തൃശൂർ ∙ പാമ്പാടി നെഹ്റു കോളജിൽ എൻജിനീയറിങ് വിദ്യാർഥി ജിഷ്ണുവിന്റെ ദുരൂഹമരണത്തിൽ നെഹ്റു കോളജ് ചെയർമാൻ കേസിൽ ഒന്നാം പ്രതി പി. കൃഷ്ണദാസിൻെറ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ വ്യാഴാഴ്ച സുപ്രീം കോടതിയെ സമീപിക്കും.

കടലാസു ജോലികൾ പൂർത്തിയാക്കി വ്യാഴാഴ്ചയോടെ അപ്പീൽ അപേക്ഷ നൽകുമെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ പറഞ്ഞു.

ഇതിനിടെ കേസിൽ പ്രതി ചേർക്കപ്പെട്ട പരീക്ഷാ സെൽ അംഗം ദിപിനും പിആർഒ സഞ്ജിത് വിശ്വനാഥനും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനുള്ള അപേക്ഷ നൽകിയിട്ടുണ്ട്. സഞ്ജിത്തിന്റെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയിരുന്നു.