Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുഷാറും പി.സി.തോമസും സി.കെ.ജാനുവും എൻഡിഎ യോഗത്തിന്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടു ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർക്കുന്ന എൻഡിഎ നേതൃയോഗം ഇന്നു ചാണക്യപുരിയിൽ നടക്കും.

കേരളത്തിൽനിന്ന് എൻഡിഎ സഖ്യകക്ഷി നേതാക്കളായ തുഷാർ വെള്ളാപ്പള്ളി (ബിഡിജെഎസ്), പി.സി.തോമസ് (കേരള കോൺഗ്രസ്), സി.കെ.ജാനു (ജെആർഎസ്) തുടങ്ങിയവർ പങ്കെടുക്കും. ബിജെപി ദുർബലമായ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നു എൻഡിഎയ്ക്കു ലോക്സഭാംഗങ്ങളെ സൃഷ്ടിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണു ലക്ഷ്യം.

പാർട്ടിയുമായി വിവിധ സംസ്ഥാനങ്ങളിൽ സഖ്യമുള്ള മുപ്പതോളം കക്ഷികളുടെ നേതാക്കളെയാണ് യോഗത്തിലേക്കു ക്ഷണിച്ചിട്ടുള്ളത്.