ഗംഗേശാനന്ദ കേസിൽ നുണപരിശോധന: പെൺകുട്ടിക്കു വീണ്ടും നോട്ടിസ്

തിരുവനന്തപുരം∙ പീഡനശ്രമത്തിനിടെ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചെന്ന കേസിൽ പെൺകുട്ടിക്കു പോക്സോ കോടതി വീണ്ടും നോട്ടിസ് അയച്ചു. പെൺകുട്ടിയെ നുണപരിശോധനയ്ക്കു വിധേയമാക്കണമെന്നു പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അതിൽ നിലപാട് അറിയിക്കാൻ ഇന്നലെ ഹാജരാകാൻ പെൺകുട്ടിക്കു നോട്ടിസ് നൽകിയിരുന്നു. എന്നാൽ പെൺകുട്ടി ഹാജരായില്ല. തുടർന്നാണ് അടുത്ത മാസം മൂന്നിനു കോടതിയിൽ ഹാജരാകാനായി വീണ്ടും നോട്ടിസ് അയച്ചത്. പെൺകുട്ടി പലതവണ മൊഴി മാറ്റിയ സാഹചര്യത്തിലാണു ബ്രെയിൻ മാപ്പിങ്, നുണപരിശോധന എന്നിവ നടത്തണമെന്നു പൊലീസ് ആവശ്യപ്പെട്ടത്.