പുതുവൈപ്പ് ചർച്ച അടുത്ത മാസം

ന്യൂഡൽഹി ∙ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പുതുവൈപ്പ് എൽഎൻജി ടെർമിനലിനെതിരെ സമരം നടത്തുന്ന സംഘടനയുടെ പ്രതിനിധികളുമായി അടുത്ത മാസം രണ്ടാംവാരം ചർച്ച നടത്തുമെന്നു പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. കെ.വി. തോമസ് എംപിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ്.

സ്ഥലവാസികളുടെ അനുമതിയില്ലാതെ നിർമാണവുമായി മുന്നോട്ടു പോകരുതെന്നു കെ.വി.തോമസ് ലോക്സഭയിൽ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. അടുത്ത മാസത്തെ ചർച്ചയിൽ കേരളത്തിൽ നിന്നുള്ള എംപിമാരും സമരസമിതി പ്രതിനിധികളും പെട്രോളിയം മന്ത്രാലയ പ്രതിനിധികളും പങ്കെടുക്കും.