പൊള്ളലേറ്റ് ചികിൽസയിലായിരുന്ന പോക്സോ കേസ് പ്രതി മരിച്ചു

അറുമുഖൻ.

ഇരിങ്ങാലക്കുട ∙ പൊള്ളലേറ്റ് ചികിൽസയിലായിരുന്ന പോക്സോ കേസ് പ്രതി മരിച്ചു. വള്ളിവട്ടം സ്വദേശി ആക്ലിപറമ്പിൽ അറുമുഖൻ (58) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ പൂവത്തുംകടവ് പാലത്തിനു സമീപമാണ് പൊള്ളലേറ്റ നിലയിൽ ഇയാളെ കണ്ടെത്തിയത്. ഗുരുതര പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഇന്നലെ പുലർച്ചെ മരിച്ചു. 15 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടയാളാണ് അറുമുഖനെന്ന് പൊലീസ് പറഞ്ഞു.

കേസിലെ മൂന്നു പ്രതികളിലൊരാളെ ദിവസങ്ങൾക്കു മുൻപ് ബന്ധു വീടിനു സമീപത്തെ പറമ്പിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. മറ്റൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.