കേന്ദ്ര നിലയങ്ങളിലെ തകരാർ മൂലം വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം∙ കേന്ദ്ര നിലയങ്ങളിലെ തകരാർ മൂലം സംസ്ഥാനത്ത് ഇന്നലെ വൈകിട്ടു വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. കൂടംകുളം നിലയത്തിലും താൽച്ചർ നിലയത്തിലും അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കേന്ദ്ര വൈദ്യുതി വിഹിതത്തിൽ ഇന്നലെ 250 മെഗാവാട്ടിന്റെ കുറവാണുണ്ടായത്.

തുടർന്നു സംസ്ഥാനത്തു ചില ഭാഗങ്ങളിൽ വൈകിട്ട് 6.30നും രാത്രി 10.30നും ഇടയിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.