Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഴിക്കടവ് ആനമറിയിൽ ജനവാസ കേന്ദ്രത്തിൽ ആനയിറങ്ങി

palakkad wild elephant (ഫയൽ ചിത്രം).

വഴിക്കടവ് (മലപ്പുറം) ∙ ആനമറിയിൽ ജനവാസകേന്ദ്രത്തിൽ ആനയിറങ്ങി ഭീതിസൃഷ്ടിച്ചു. വനം, വാണിജ്യനികുതി ചെക് പോസ്റ്റുകൾക്കു സമീപം പുഞ്ചക്കൊല്ലി റോഡിലാണ് കൊമ്പനെത്തിയത്. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണു സംഭവം. ആനയുടെ അലർച്ചകേട്ടു നാട്ടുകാർ എഴുന്നേൽക്കുകയായിരുന്നു.

ഇതുവഴിയെത്തിയ ലോറി ജീവനക്കാരൻ വിവരം അറിയിച്ചതിനാലാണ് ആനയുടെ മുന്നിൽ പെടാതിരുന്നത്. പ്രദേശത്തെ വീടിനു മുൻപിലെത്തിയ കൊമ്പൻ അവിടെ നി‍ലയുറപ്പിച്ചു. വനപാലകരെത്തി പടക്കം പൊട്ടിച്ചാണ് ആനയെ പിന്തിരിപ്പിച്ചത്.