Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തല തകർത്തും നാം കൊന്നൊടുക്കുന്ന ആനകൾ; കാടുകൾ പറയും ഞെട്ടിക്കുന്ന കണക്ക്!

Elephant

കാട്ടിൽ റോന്തുചുറ്റാനിറങ്ങുന്ന വനപാലകർക്കു മുന്നിൽ ഞെട്ടിക്കുന്ന കാഴ്ചയാകാറുണ്ട് പലപ്പോഴും ആനകളുടെ മൃതദേഹങ്ങൾ. മിക്കവയും വെടിയേറ്റായിരിക്കും ചരിഞ്ഞിട്ടുണ്ടാകുക. കണ്ണുകൾക്കു നടുവിൽ മസ്തകത്തിനു താഴെയും, ഇടതോ വലതോ കണ്ണിനു സമീപവും, ചെവികൾക്കു സമീപവുമെല്ലാം വെടിയേറ്റു ചീളുകൾ തെറിച്ച പാട് കാണാം. മസ്തകവും നെഞ്ചിൻകൂടും ഹൃദയവും തകർക്കും നാടൻ ഇരട്ടക്കുഴൽ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ. ചിലപ്പോഴൊക്കെ നാടൻ ബോബെറിഞ്ഞും തല തകർക്കും. കൊമ്പെടുക്കാൻ വേണ്ടി ചിലപ്പോൾ തുമ്പിക്കയ്യും മുറിച്ചിട്ടുണ്ടാകും.

ആനവേട്ടയുടെ ഭീകരത വിളിച്ചോതുന്ന ഒരു റിപ്പോർട്ട് ഇക്കഴിഞ്ഞ ലോക ഗജദിനത്തിന് പുറത്തുവന്നിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ 275 ആനകൾ ചരിഞ്ഞതായിട്ടായിരുന്നു കേരള ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് എന്ന സംഘടനയുടേ റിപ്പോർട്ട്. അതിൽ 238 എണ്ണം കാട്ടാനകളായിരുന്നു! കേരളത്തിലെ കാടുകളിൽ ആനകൾ സുരക്ഷിതമാണോ?