Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൻകുമാറിന്റെ അറസ്റ്റ് വിലക്കി

senkumar

കൊച്ചി∙ അവധി അപേക്ഷയ്ക്കൊപ്പം വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിൽ മുൻ ഡിജിപി ടി.പി. സെൻകുമാറിനെ തൽക്കാലം അറസ്റ്റ് ചെയ്യുന്നതു ഹൈക്കോടതി വിലക്കി. സെപ്റ്റംബർ 14നു കേസ് വീണ്ടും പരിഗണിക്കും.

മ്യൂസിയം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ തുടർനടപടി റദ്ദാക്കാൻ സെൻകുമാർ നൽകിയ ഹർജിയിലാണു നിർദേശം. ചീഫ് സെക്രട്ടറി ഡിജിപിക്കു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്തതു ദുഷ്ടലാക്കോടെയാണെന്ന് ആരോപിച്ചാണു ഹർജി.

വിജിലൻസ് ഡയറക്ടർക്കു കിട്ടിയ പരാതിയിൽ ഡയറക്ടർ പ്രാഥമിക പരിശോധന നടത്തുകയും കഴമ്പില്ലെന്നു ഡയറക്ടർ കണ്ടെത്തുകയും ചെയ്തിരുന്നു എന്നാണ് അറിയുന്നത്. ഹർജിക്കാരന്റെ പ്രതിച്ഛായ തകർക്കാനും ക്രിമിനൽ കേസ് നിലനിർത്താനും ലക്ഷ്യമിട്ടാണു കേസെന്നു ഹർജിയിൽ ആരോപിക്കുന്നു.