നമ്പി നാരായണനെ വിമര്‍ശിച്ച സെൻകുമാറിനെതിരെ കേസെടുക്കാമോ; നിയമോപദേശം തേടി പൊലീസ്

tp-senkumar
SHARE

തിരുവനന്തപുരം∙ മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മ ബഹുമതി നല്‍കിയതിനെ വിമര്‍ശിച്ച മുന്‍‌ ഡിജിപി സെന്‍കുമാറിനെതിരെ കേസെടുക്കാനാകുമോയെന്ന് പൊലീസ് നിയമോപദേശം തേടി. കോഴിക്കോട് സ്വദേശിയായ പൊതുപ്രവര്‍ത്തകനാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതി തുടര്‍ നടപടിക്കായി തിരുവനന്തപുരം സിറ്റിപൊലീസ് കമ്മിഷണര്‍ക്ക് കൈമാറിയിരുന്നു.

നമ്പി നാരായണനെ പത്മ പുരസ്കാരത്തിനായി ശുപാര്‍ശ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും അദ്ദേഹം രാജ്യത്തിന് നല്‍കിയിട്ടില്ലെന്നുമായിരുന്നു ടി.പി.സെന്‍കുമാര്‍ പറഞ്ഞത്. ശുപാര്‍ശ നല്‍കിയവര്‍തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA