റിസോർട്ടിലേക്ക് റോഡ് നിർമിച്ചത് ചതിക്കുഴിയിൽ വീണതിനാൽ: പന്ന്യൻ

തിരൂർ ∙ തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്ക് എംപി ഫണ്ട് ഉപയോഗിച്ച് റോഡ് നിർമിച്ചത് പാർട്ടി പ്രാദേശിക നേതൃത്വം ചതിക്കുഴിയിൽ വീണതിനാലാണെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ. സിപിഐ മണ്ഡലം കമ്മിറ്റി കോളനിയിലേക്കുള്ള റോഡാണെന്നാണ് അറിയിച്ചത്. പിന്നീടാണ് തോമസ് ചാണ്ടിയുടെ റോഡാണെന്ന് അറിഞ്ഞത്. അറിഞ്ഞിരുന്നെങ്കിൽ ഇസ്മായിൽ എംപി ഫണ്ട് അനുവദിക്കില്ലായിരുന്നു.

തോമസ് ചാണ്ടി മന്ത്രിസഭയിൽനിന്നു പുറത്തുപോകേണ്ട ആളുതന്നെയാണ്. സിപിഐ മന്ത്രിസഭായോഗം ബഹിഷ്കരിക്കുന്ന കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.