മീസിൽസ്–റൂബെല്ല കുത്തിവയ്പ്: ഒന്നുവരെ നീട്ടി

തിരുവനന്തപുരം∙ മീസിൽസ്–റൂബെല്ല പ്രതിരോധകുത്തിവയ്പ് യജ്ഞം ഡിംസബർ ഒന്നു വരെ നീട്ടി.

പ്രതിരോധയജ്ഞം 95 ശതമാനം പൂർത്തിയാക്കിയ ആലപ്പുഴ, പത്തനംതിട്ട, വയനാട്, ഇടുക്കി എന്നിവ ഒഴികെയുള്ള ജില്ലകളിൽ ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾ തുടരും. 

25നു യജ്ഞം അവസാനിക്കുമെന്നായിരുന്നു സൂചനയെങ്കിലും അതുണ്ടായില്ല. ഇന്നലെ വരെ 83.72 ശതമാനമാണു പൂർത്തിയാക്കാനായത്. 71 ലക്ഷം കുട്ടികളിൽ 61.4 ലക്ഷം കുട്ടികൾക്കു മാത്രമാണു കുത്തിവയ്പ് എടുത്തത്. മലപ്പുറമാണ് ഏറ്റവും പിന്നിൽ; 61.97 ശതമാനം.