മാർ ജോർജ് ആലഞ്ചേരി ആശുപത്രിയിൽ

കൊച്ചി ∙ ഹൃദയസംബന്ധമായ തകരാറിനെത്തുടർന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഞ്ജിയോപ്ലാസ്റ്റിക്കുശേഷം വിശ്രമത്തിലാണ്. ശ്വാസകോശ സംബന്ധമായ അണുബാധയ്ക്കു ചികിൽസയുമുണ്ട്. സന്ദർശകരെ അനുവദിക്കുന്നില്ല.