മനോരമ ഓൺലൈന് റിപ്പോർട്ടിങ് അവാർഡ്

ഐഎഫ്എഫ്കെയിൽ മികച്ച മാധ്യമ കവറേജിനുള്ള പുരസ്കാരം മനോരമ ഓൺലൈനിനു വേണ്ടി എസ്.എസ്.വിനോദ്, കെ.പി.ഗോപിക, ജീവ് തോമസ് വർഗീസ് എന്നിവർ മന്ത്രി തോമസ് ഐസക്കിൽനിന്ന് ഏറ്റുവാങ്ങുന്നു. ചിത്രം: മനോരമ

തിരുവനന്തപുരം∙ രാജ്യാന്തര ചലച്ചിത്രോത്സവം ഏറ്റവും മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്ത ഓൺലൈൻ മാധ്യമത്തിനുള്ള അവാർഡിന് മനോരമ ഓൺലൈൻ അർഹമായി. അച്ചടി മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടിങ്ങിനുള്ള അവാർഡ് ഐ.വി.രൂപശ്രീ(കേരള കൗമുദി)ക്ക് ആണ്. ദൃശ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിലെ വി.പി.വിനീത നേടി. ഈ വിഭാഗത്തിൽ മീഡിയ വണ്ണിലെ അഞ്ജിത അശോകിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.

ഓൺലൈൻ മാധ്യമ വിഭാഗത്തിൽ മാതൃഭൂമി ഓൺലൈൻ പ്രത്യേക ജൂറി പരാമർശത്തിന് അർഹമായി. ശ്രാവ്യ മാധ്യമങ്ങളിലെ മികച്ച കവറേജിനുള്ള പുരസ്‌കാരം ഓൾ ഇന്ത്യ റേഡിയോയും പ്രവാസി ഭാരതി 810 എഎമ്മും പങ്കിട്ടു.