കന്നുകാലി ഇറച്ചി ഉൽപ‍ാദനം; രാജ്യത്തു മുന്നിൽ കേരളം

ആലപ്പുഴ ∙ ഗോവധനിരോധനം സംബന്ധിച്ചു വിവാദങ്ങളുണ്ട‍ാകുമ്പോഴും രാജ്യത്തു കന്നുകാലി ഇറച്ചി ഉൽപ‍ാദനത്തിൽ മുൻനിരയിൽ കേരളം തന്നെ. 

പശുവും കാളയും ഉൾപ്പെടുന്ന കന്നുകാലി ഇറച്ചി വിഭാഗത്തിൽ രാജ്യത്തെ ആകെ ഉൽപാദനത്തിന്റെ പകുതി കേരളത്തിലാണെന്നു ദേശീയ മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പോത്തും എരുമയും കൂടാതെയുള്ള കണക്കാണിത്. 

2016–17 ൽ രാജ്യത്തെ ആകെ കന്നുകാലി ഇറച്ചി ഉൽപാദനം 3,37,910 ടൺ ആയിരുന്നു. കേരളത്തിലെ ഉൽപാദനം –1,46,050 ടൺ. 2015–16 ൽ 1,46,730 ടൺ ഇറച്ചി ഉൽപാദിപ്പിച്ചിരുന്നു. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 43,160 ടൺ ആണു കഴിഞ്ഞ വർഷത്തെ കന്നുകാലി ഇറച്ചി ഉൽപാദനം. അതേസമയം, കേരളത്തിലെ പന്നി ഇറച്ചിയുടെ ഉൽപാദനം പകുതിയിൽ താഴെയായി കുറഞ്ഞിട്ടുണ്ട്. 

2016–17 ൽ മറ്റ് ഇറച്ചിയുടെ  ഉൽപാദനം 

(ബ്രായ്ക്കറ്റിൽ 2015–16 ലെ കണക്ക്)

∙പോത്ത്, എരുമ– 1,06,070 ടൺ (1,10,560)

∙ആട്– 21170 ടൺ (19720)

∙പന്നി– 6800 ടൺ (14,410)

∙പൗൾട്രി – 1,88,760 ടൺ (1,75,020)