Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർവതിക്ക് ഫെയ്സ്ബുക്കിലൂടെ അപമാനം: ഒരാൾ കൂടി അറസ്റ്റിൽ, 19 പേരെ തിരയുന്നു

parvathy-arrest

കൊച്ചി∙ നടി പാർവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ ഇനി പിടികിട്ടാനുള്ളത് 19 പേരെയെന്ന് അന്വേഷണ സംഘം. ഇന്നലെ ഒരാൾ കൂടി പിടിയിലായതോടെ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. മൂന്നാം വർഷ ബിരുദ വിദ്യാർഥി കൊല്ലം ആദിത്യനെല്ലൂർ പുളിമൂട്ടിൽ റോജൻ ടി. ചാക്കോ (20) യാണ് അറസ്റ്റിലായത്.

അറയ്ക്കുന്ന അശ്ലീല പദ പ്രയോഗങ്ങൾ ഇയാൾ ഫെയ്സ്ബുക്കിലൂടെ നടിക്കെതിരെ നടത്തിയതായി പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റിൽ ഉപയോഗിച്ച വാചകങ്ങൾ പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്.

നേരത്തേ അറസ്റ്റിലായ തൃശൂർ വടക്കാഞ്ചേരി കാട്ടിലങ്ങാടി ചിറ്റലപ്പള്ളി സി.എൽ. പ്രിന്റോ (23)യ്ക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം സൗത്ത് സിഐ സിബി ടോമിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

related stories