ഈ വർഷം പവർകട്ട് ഇല്ല: മന്ത്രി മണി

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഈ വർഷം പവർകട്ട് ഉണ്ടാകില്ലെന്നു മന്ത്രി എം.എം.മണി നിയമസഭയിൽ അറിയിച്ചു. സംസ്ഥാനത്തിനു പുറത്തുനിന്നു വൈദ്യുതി വാങ്ങാൻ ദീർഘകാല, ഹ്രസ്വകാല കരാറുകളിൽ ഏർപ്പെട്ടു. ഒരു മണിക്കൂർ പോലും വൈദ്യുതി ഇല്ലാതിരിക്കരുതെന്നാണു സർക്കാർനയം. അഭിപ്രായൈക്യമുണ്ടായാൽ അതിരപ്പിള്ളി പദ്ധതി നടപ്പാക്കും. അപ്രഖ്യാപിത ലോഡ്ഷെഡിങ് എന്നതു വ്യാജപ്രചാരണമാണെന്നും മണി പറഞ്ഞു. സൗരോർജ പദ്ധതികളെക്കുറിച്ച് ഒട്ടേറെ കുപ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.