കോട്ടയം ∙ നിഷ ജോസ് കെ.മാണിയുടെ പുസ്തകത്തിലെ പരാമർശത്തിന്റെ പേരിൽ ഷോൺ ജോർജ് നൽകിയ പരാതിയിൽ കേസെടുക്കാനാകില്ലെന്നു പൊലീസ്. അപകീർത്തികരമായ പരാമർശങ്ങൾ പുസ്തകത്തിലുണ്ടെന്നായിരുന്നു പരാതി. ഇതിൽ പൊലീസിനു നേരിട്ടു കേസെടുക്കാനാകില്ലെന്നും കോടതിയെയാണു സമീപിക്കേണ്ടതെന്നും പൊലീസ് പറയുന്നു.
നിഷ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുസ്തകത്തിൽ ട്രെയിൻ യാത്രയ്ക്കിടെ രാഷ്ട്രീയ നേതാവിന്റെ മകനിൽ നിന്നു മോശം പെരുമാറ്റമുണ്ടായതായി പരാമർശിച്ചിരുന്നു. ഇതിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ തന്റെ പേര് ഉയർന്നുവെന്നു ഷോൺ നൽകിയ പരാതിയിൽ പറയുന്നു.