Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് ആവർത്തിച്ച് പിണറായി

Pinarayi-Vijayan-Chengannur

ചെങ്ങന്നൂർ ∙ കോൺഗ്രസുമായി ഒരുവിധത്തിലുള്ള സഖ്യത്തിനും തയാറല്ലെന്ന നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിൽ ബിജെപിയെ വളർച്ചയിലേക്കു നയിച്ചത് ആർഎസ്എസ് നയങ്ങളുമായി സമരസപ്പെടുന്ന കോൺഗ്രസിന്റെ നയങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ സ്വാധീന മേഖലകളാണു ബിജെപിയുടെയും സ്വാധീന മേഖലകളായി മാറിയത്. ത്രിപുരയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ തീവ്രവാദ സംഘടനയുടെ പിന്തുണയ്ക്കു പുറമേ പത്തു സിറ്റിങ് എംഎൽഎമാർ ഉൾപ്പെടെ കോൺഗ്രസിനെ ഒന്നോടെ കക്ഷിമാറ്റിയാണു ബിജെപി ഭരണം പിടിച്ചെടുത്തത്. ഇടതുപക്ഷ കക്ഷികൾ ശക്തിപ്പെടുകയെന്നതാണു പ്രധാനമെന്നും ആർഎസ്എസിന്റെ ആക്രമണങ്ങൾക്കെതിരായി എല്ലാക്കാലത്തും ശക്തമായ പ്രതിരോധം തീർക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാത്തരത്തിലും വെറുക്കപ്പെട്ട ബിജെപി സർക്കാരിനെ താഴെയിറക്കാൻ ബദൽ നയങ്ങൾ മുന്നോട്ടു വയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്റെ തിരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

related stories