സിപിഎം നിലപാട് ഇരട്ടത്താപ്പെന്ന് പ്രശാന്ത് ഭൂഷൺ

കണ്ണൂര്‍∙ കീഴാറ്റൂര്‍ ബൈപാസ് വിഷയത്തിൽ സിപിഎമ്മിന്റെ നിലപാട് ഇരട്ടത്താപ്പാണെന്നു പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടു. രാജ്യത്തു മറ്റു സ്ഥലങ്ങളിലെല്ലാം കർഷകർക്കും പരിസ്ഥിതിക്കും ഒപ്പമാണെന്ന് അവകാശപ്പെടുന്ന സിപിഎം കേരളത്തിൽ അതിനു വിപരീതമായാണു പ്രവർത്തിക്കുന്നത്.

കമ്യൂണിസ്റ്റ് സർക്കാരിന് ഇരട്ടത്താപ്പു പാടില്ല. നെൽവയലും തണ്ണീർത്തടങ്ങളും നികത്തി റോഡ് നിർമിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല. നെ‍ൽവയൽ ഒഴിവാക്കി റോഡ് നിർമിക്കാൻ പല ബദൽമാർഗങ്ങളും ലഭ്യമാണെന്നും പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. കീഴാറ്റൂരിലെ കർഷകരുടെ പ്രതിഷേധം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു.