അഭയ കേസ്: വിചാരണ ഹൈക്കോടതി തടഞ്ഞില്ല

കൊച്ചി∙ അഭയ കേസിന്റെ വിചാരണ ഹൈക്കോടതി തടഞ്ഞില്ല. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ സമർപ്പിച്ച ഹർജി പിന്നീടു പരിഗണിക്കാൻ മാറ്റി. 

കുറ്റവിമുക്തരാക്കണമെന്ന ഹർജി തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി തള്ളിയതിനെതിരെയാണ് ഇരുവരും ഹൈക്കോടതിയിലെത്തിയത്. ഇരുവരും വിചാരണ നേരിടണമെന്നു കീഴ്ക്കോടതി നിർദേശിച്ചിരുന്നു. അതേസമയം, ഫാ. ജോസ് പൂതൃക്കയിലിനെ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാമെന്നു സിബിഐ അറിയിച്ചു.