അന്വേഷണം ശരിയായ ദിശയിൽ: ഡിജിപി

ആലുവ ∙ വരാപ്പുഴ കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണം ശരിയായ ദിശയിലെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കോടതിയാണു തീരുമാനം എടുക്കേണ്ടത്. റൂറൽ എസ്പി എ.വി. ജോർജിനെ പൊലീസ് അക്കാദമിയിലേക്കു സ്ഥലം മാറ്റിയതു ശരിയാണോ എന്ന ചോദ്യത്തിന് തീരുമാനം തന്റേതല്ലെന്നും സർക്കാരിന്റേതാണെന്നും ഡിജിപി പ്രതികരിച്ചു.

കേസിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമോ എന്നത് കേസ് അന്വേഷിക്കുന്ന ടീം ആണു തീരുമാനിക്കേണ്ടതെന്നും ബെഹ്റ പറഞ്ഞു. ആലുവ പൊലീസ് ക്ലബ്ബിലെത്തിയ ഡിജിപി കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ചു എഡിജിപി ബി. സന്ധ്യ, ഐജി എസ്. ശ്രീജിത്ത് എന്നിവരുമായി അരമണിക്കൂറോളം ചർച്ച നടത്തി.