യു‍ഡിഎഫ് കൂടുതൽ ശക്തം: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്∙ കേരള കോൺഗ്രസ് ചെങ്ങന്നൂരിൽ പിന്തുണച്ചതോടെ യുഡിഎഫ് പഴയ ശക്തിയിലേക്കു തിരിച്ചെത്തിയതായി മു‌സ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. യുഡിഎഫിന്റെ സ്ഥാപക നേതാവായ കെ.എം മാണിക്ക് മുന്നണിവിട്ടു പോകാനാകില്ലെന്നാണ് വിശ്വസിക്കുന്നത്.

ഇല്ലാത്ത ബാർ കോഴക്കേസിന്റെ പേരിൽ മാണിയെ വേട്ടയാടുകയായിരുന്നു. ഇക്കാര്യം ലീഗ് തുടക്കംമുതൽ പറഞ്ഞതാണ്. ഇപ്പോൾ എല്ലാവർക്കും സത്യം ബോധ്യപ്പെട്ടു. ചെങ്ങന്നൂരിൽ ബിജെപിക്ക് കഴിഞ്ഞ തവണത്തേതിനേക്കാൾ വോട്ട് കുറയും. രാജ്യത്തെല്ലായിടത്തും ബിജെപിയെ ജനങ്ങൾ കയ്യൊഴിയുകയാണ്.

പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുന്നതോടെ ജനാധിപത്യ സർക്കാർ കേന്ദ്രത്തിലും അധികാരത്തിൽ വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.