വി.എം. സുധീരൻ സപ്തതി നിറവിൽ

തൃശൂർ∙ കോൺഗ്രസ് നേതാവ് വി.എം. സുധീരൻ സപ്തതി നിറവിൽ. ഇന്ന്  കാളത്തോട് തണൽ അഗതി മന്ദിരത്തിലെ അന്തേവാസികളോടൊപ്പമാണ്  എഴുപതാം പിറന്നാൾ ആഘോഷിക്കുക. 

കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച സുധീരൻ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി, കെപിസിസി പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. പാർലമെന്റംഗം, നിയമസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ച അദ്ദേഹം ആരോഗ്യമന്ത്രി, നിയമസഭാ സ്പീക്കർ പദവികളും വഹിച്ചു. ആഘോഷം വേണ്ടെന്നായിരുന്നു സുധീരന്റെ നിർദേശം.