ജനങ്ങളെ ഭയപ്പെടുത്താൻ പ്രതിപക്ഷ ശ്രമമെന്ന് രാജ്യവർധൻ സിങ് റാത്തോഡ്

കൊച്ചി∙ ശശി തരൂരിന്റെ 'ഹിന്ദു പാക്കിസ്ഥാൻ' പരാമർശം രാജ്യത്തെ ജനങ്ങളിൽ ഭീതി സൃഷ്ടിക്കാനാണെന്നു കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോഡ്. ഇപ്പോഴത്തെ സർക്കാർ നാലു വർഷം പൂർത്തിയാക്കിയപ്പോൾ അഴിമതി ചൂണ്ടിക്കാട്ടാനില്ലാത്തതിനാൽ പ്രതിപക്ഷം ജനങ്ങളിൽ ഭീതി പടർത്തുന്ന പ്രസ്താവനകളുമായി വരികയാണ്.

മുൻ സർക്കാരിന്റെ കാലത്തു മേയ്, ജൂൺ മാസങ്ങളിൽ മന്ത്രിമാർ വിദേശപര്യടനം നടത്തുകയാണു പതിവെങ്കിലും ബിജെപി മന്ത്രിമാർ ഇക്കാലയളവിൽ രാജ്യത്തെ ഗ്രാമങ്ങളിൽ സാധാരണക്കാർക്ക് ഒപ്പമാണെന്ന് അദ്ദേഹം പറഞ്ഞു.