ആലപ്പുഴയിൽ ഇന്ന് ഉച്ച വരെ തീരദേശ ഹർത്താൽ

ആലപ്പുഴ ∙ തീരദേശത്തോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ ആലപ്പുഴ ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ യുഡിഎഫ് ആഹ്വാനം ചെയ്ത തീരദേശ ഹർത്താൽ ഇന്നു രാവിലെ ആറുമണി മുതൽ ഉച്ചയ്ക്കു പന്ത്രണ്ട് മണിവരെ നടത്തും. എം.ലിജു പറഞ്ഞു. കടകമ്പോളങ്ങൾ അടച്ചു വ്യാപാരികൾ ഹർത്താലിനോടു സഹകരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് എം.ലിജു അഭ്യർഥിച്ചു. വാഹന ഗതാഗതത്തെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളിക​ളുടെ തൊഴിലിനും തടസ്സമുണ്ടാകില്ല.