സി.മുഹമ്മദ് ഫൈസി ഹജ് കമ്മിറ്റി ചെയർമാൻ

സി.മുഹമ്മദ് ഫൈസി

തിരുവനന്തപുരം∙ സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാനായി സി.മുഹമ്മദ് ഫൈസിയെ തിരഞ്ഞെടുത്തു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും കാരന്തൂർ മർകസ് സെക്രട്ടറിയും സിറാജ് ദിനപത്രം പ്രസാധകനുമാണ്. കഴിഞ്ഞ ദിവസം പുനഃസംഘടിപ്പിച്ച കമ്മിറ്റിയുടെ ആദ്യ യോഗം മന്ത്രി കെ.ടി.ജലീലിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു ചേർന്നാണു പുതിയ ചെയർമാനെ തിരഞ്ഞെടുത്തത്.

ശ്രദ്ധേയനായ എഴുത്തുകാരനും വാഗ്‌മിയുമായ മുഹമ്മദ് ഫൈസി, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസല്യാരുടെ മരുമകനാണ്. എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ്, എസ്‌വൈഎസ് ജനറൽ സെക്രട്ടറി പദവികൾ വഹിച്ചിട്ടുണ്ട്.