അഭിമന്യു വധം: രണ്ട് പ്രതികൾക്കു ജാമ്യം

അഭിമന്യു

കൊച്ചി ∙ മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിന വധിച്ച കേസിൽ രണ്ടു പ്രതികൾക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. 22–ാം പ്രതി അനൂബ്, 23–ാം പ്രതി ഫസലു എന്നിവർക്കാണു ജാമ്യം. മറ്റു പ്രതികൾക്ക് അഭയം നൽകിയെന്നും മറ്റുമാണ് ഇവർക്കെതിരെയുള്ള ആരോപണം. സമാന സാഹചര്യത്തിലുള്ളവർക്കു ജാമ്യം അനുവദിച്ച സാഹചര്യത്തിലാണു കോടതി ഇവർക്കും ജാമ്യം അനുവദിച്ചത്. തെളിവു നശിപ്പിക്കുമെന്നും മറ്റും പ്രോസിക്യൂഷൻ ഉന്നയിച്ച ആശങ്ക മാനിച്ച് കർശന ഉപാധികൾ ഏർപ്പെടുത്തിയിട്ടുണ്ട്.