കേരള നിയമപരിഷ്‌കരണ കമ്മിഷന്റെ ആദ്യ റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം∙ കേരള നിയമപരിഷ്‌കരണ കമ്മീഷന്റെ ആദ്യ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു. പുതിയ നിയമ നിർമാണത്തിനുള്ള നിർദേശങ്ങളും നിലവിലുള്ള നിയമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളും കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കാനുള്ള നിർദേശങ്ങളുമാണ് റിപ്പോർട്ടിലുള്ളത്.

കമ്മീഷൻ വൈസ് ചെയർമാൻ കെ.ശശിധരൻ നായരും അംഗം ഡോ.എൻ.കെ.ജയകുമാറും ചേർന്ന് മന്ത്രി എ.കെ.ബാലനു റിപ്പോർട്ട് കൈമാറി. കമ്മീഷൻ തയാറാക്കിയ കേരള മെഡിക്കൽ ട്രീറ്റ്‌മെന്റ് ആൻഡ് ആക്‌സിഡന്റ്സ് ഡ്യൂറിങ് എമർജൻസി മെഡിക്കൽ കണ്ടീഷൻ ബിൽ, കേരള റഗുലേഷൻ ഓഫ് പ്രൊസീജേഴ്സ് ഫോർ പ്രിവന്റിങ് പഴ്‌സൻ ടു പഴ്‌സൻ ട്രാൻസ്മിഷൻ ഓഫ് ഇൻഫെക്ഷിയസ് ഓർഗാനിസംസ് ബിൽ എന്നിവയുടെ കരട് പ്രസിദ്ധീകരിച്ചു. അഭിപ്രായങ്ങൾ keralalawreforms@gmail.com മുഖേന അറിയിക്കാം.