സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ ഇന്ന്; എഴുതുന്നവർ 4.90 ലക്ഷം

തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് പിഎസ്‌സി ഇന്നു നടത്തുന്ന പരീക്ഷ എഴുതുന്നത് 4,90,633 പേർ. 14 ജില്ലകളിലുമായി മൊത്തം 2049 പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിൽ (378); കുറവ് വയനാട്ടിൽ (37).  ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാണു പരീക്ഷ. പ്രളയത്തിൽ തിരിച്ചറിയൽ രേഖ നഷ്ടപ്പെട്ടവർക്ക്, ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ (6 മാസത്തിനിടയിൽ എടുത്തത്) സഹിതമുള്ള സാക്ഷ്യപത്രം ഹാജരാക്കി പരീക്ഷ എഴുതാം. ഇതിന്റെ മാതൃക പിഎസ്‌സി വെബ്സൈറ്റിന്റെ ഹോം പേജിലുണ്ട്.