ബ്രൂവറി: രമേശ് ചെന്നിത്തല നാലാമതും കത്തു നൽകി

തിരുവനന്തപുരം ∙ സംസ്ഥാനത്ത്  അനധികൃതമായി മൂന്ന് ബ്രൂവറികൾക്കും ഒരു ഡിസ്റ്റിലറിക്കും അംഗീകാരം നൽകിയതിലെ ക്രമക്കേടുകളുടെ പേരിൽ മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കുമെതിരെ അന്വേഷണത്തിന് അനുമതി  നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നാലാമതും ഗവർണർക്കു കത്ത് നൽകി. ഗവർണറുടെ അനുമതി വൈകുന്ന പശ്ചാത്തലത്തിലാണു വീണ്ടും കത്ത് നൽകിയത്.