അമിത് ഷായെ ജനം പാഠം പഠിപ്പിക്കും: സിപിഐ

ന്യൂഡൽഹി ∙ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷന് എന്തും പറയാമെന്നു കരുതരുതെന്നും കേരളത്തിലെ സർക്കാരിനെ വലിച്ചു താഴെയിടാൻ ശ്രമിച്ചാൽ ജനം പാഠം പഠിപ്പിക്കുമെന്നും സിപിഐ. അമിത് ഷായുടെ പ്രസ്താവന കോടതിയലക്ഷ്യവും ഭരണഘടനാവിരുദ്ധവുമാണെന്ന് സിപിഐ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി, സെക്രട്ടറി ഡി. രാജ എന്നിവർ പറഞ്ഞു.

ബിജെപി സുപ്രീം കോടതിയെ കടന്നാക്രമിക്കുകയാണ്. അമിത് ഷാ തന്നെ അതിനു നേതൃത്വം നൽകുന്നു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും പൊതുസ്ഥാപനങ്ങളും കീഴടക്കാനാണ് ബിജെപിയുടെ ശ്രമം. സിബിഐയിൽ കേന്ദ്ര സർക്കാർ നടത്തുന്ന ഇടപെടൽ ആശങ്കാജനകമാണ്. രാകേഷ് അസ്താനയെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്– റെഡ്ഡി പറഞ്ഞു.