ബാർ കോഴക്കേസിൽ കെ.എം. മാണിയെ കക്ഷിചേർത്തു

കൊച്ചി∙ ബാർ കോഴക്കേസിൽ തുടരന്വേഷണം നിർദേശിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി ലഭ്യമാക്കണമെന്നു വിജിലൻസ് കോടതി ഉത്തരവിലുള്ളതു ചോദ്യംചെയ്ത് വി.എസ്. അച്യുതാനന്ദൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കെ.എം. മാണിയെ കക്ഷിചേർത്തു.