Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കോട് മൊകവൂരിന് സമീപം പാചകവാതക ടാങ്കർ മറിഞ്ഞു

tanker-lorry-accident1 രാമനാട്ടുകര-വെങ്ങളം ബൈപാസില്‍ മൊകവൂരിന് സമീപം അപകടത്തിൽപ്പെട്ട പാചകവാതക ടാങ്കര്‍. ചിത്രം: അബു ഹാഷിം

കോഴിക്കോട് ∙ കോഴിക്കോട് രാമനാട്ടുകര-വെങ്ങളം ബൈപാസില്‍ മൊകവൂരിന് സമീപം പാചകവാതക ടാങ്കര്‍ മറിഞ്ഞു. മംഗലാപുരത്തുനിന്ന് ചേളാരിയിലെ ബോട്ടിലിങ് പ്ലാറ്റിലേക്ക് പോയ ടാങ്കറാണ് അപകടത്തില്‍പെട്ടത്. കാറിനെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം. 

tanker-lorry-accident രാമനാട്ടുകര-വെങ്ങളം ബൈപാസില്‍ മൊകവൂരിന് സമീപം അപകടത്തിൽപ്പെട്ട പാചകവാതക ടാങ്കര്‍.ചിത്രം: അബു ഹാഷിം

പുലര്‍ച്ചയുണ്ടായ അപകടത്തില്‍ വാതകച്ചോര്‍ച്ച ഉണ്ടാകാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി. അപകടത്തെ തുടര്‍ന്ന് ബൈപ്പാസില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. തലകീഴായി മറിഞ്ഞ ടാങ്കര്‍ ക്രെയിന്‍ ഉപയോഗിച്ചാണ് ഉയര്‍ത്തിയത്. ലോറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസ്സാര പരുക്കേറ്റു.

tanker-lorry അപകടത്തിൽപ്പെട്ട ടാങ്കർ ലോറി ഉയർത്തിയപ്പോൾ. ചിത്രം: അബു ഹാഷിം