അർഹിക്കാത്ത വരുമാനം നേടാനുള്ള ലൈസൻസല്ല സർക്കാർ സർവീസ്: മുഖ്യമന്ത്രി

തിരുവനന്തപുരം ∙ എടുത്ത തീരുമാനങ്ങളിൽനിന്നു വ്യതിചലിപ്പിക്കാൻ വിവാദ വീരന്മാർക്കാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദങ്ങള്‍ കൊണ്ട് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താമെന്ന് ആരും കരുതേണ്ട. ഒരു സർക്കാർ സർവീസും അർഹിക്കുന്നതിനപ്പുറം വരുമാനം നേടാനുള്ള ലൈസൻസ് അല്ല. ജീവനക്കാർ വരവിന് അനുസരിച്ച് ജീവിക്കണം. 

ഫയലുകൾ അനാവശ്യമായി തട്ടിക്കളിക്കുന്നത് ഒറ്റപ്പെട്ട പ്രവണതയല്ല. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാത്തവരെ സർക്കാർ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടേറിേയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.