ബിജെപി കേരള ഘടകത്തെ നിയന്ത്രിക്കാൻ ഉപസമിതി; നേതാക്കളുടെ സ്വത്തുവിവരങ്ങൾ ശേഖരിക്കും

ന്യൂഡൽഹി∙ മെഡിക്കൽ കോളജ് കോഴയുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നാലെ കേരളത്തിലെ ബിജെപി ഘടകത്തെ നിയന്ത്രിക്കാൻ കേന്ദ്ര ഉപസമിതി വരുന്നു. മൂന്നുമാസം കൂടുമ്പോൾ നേതാക്കളുടെ പ്രവർത്തനം ഉപസമിതി വിലയിരുത്തും. പ്രധാന നേതാക്കളുടെ സ്വത്തുവിവരങ്ങൾ ശേഖരിക്കും. ആർഎസ്എസ് ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് തീരുമാനം.

അതിനിടെ, വിവാദത്തിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ, സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അതൃപ്തി അറിയിച്ചു. വിവാദം പാർട്ടിയിൽനിന്നുണ്ടായതു ഗൗരവമാണെന്നും കേരളത്തിലെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചെന്നും വിലയിരുത്തലുണ്ടായി. കുമ്മനവുമായി ഫോണിൽ സംസാരിക്കവെയാണ് അമിത് ഷാ അതൃപ്തി അറിയിച്ചത്.