Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഡിഷയിലും ജാർഖണ്ഡിലും ഇടിമിന്നലേറ്റ് 21 മരണം; ഉത്തരേന്ത്യയിൽ മഴദുരിതം

lightning Representational Image

ന്യൂഡൽഹി∙ മഴദുരിതം തുടരുന്ന ഒഡിഷയിലും ജാർഖണ്ഡിലും ഇടിമിന്നലേറ്റ് 21 മരണം. മരിച്ചവരുടെ എണ്ണം 33 ആണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുമുണ്ട്.

18 പേർ ഒഡിഷയിലും മൂന്നു പേർ ജാർഖണ്ഡിലും ഇടിമിന്നലേറ്റ് മരിച്ചതായി സർക്കാർ അറിയിച്ചു. ഇടിമിന്നലേറ്റ 10 പേർ അശുപത്രികളിൽ ചികിൽസയിലാണ്. കൃഷിയിടത്തിൽ പണിയെടുക്കുന്നവരാണ് ദുരന്തത്തിനിരയായതെന്നു ദുരന്തനിവാരണ സേന അറിയിച്ചു. ഒഡിഷയിലെ ഭദ്രാക്, ബലസോർ, കേന്ദ്രപര എന്നിവിടങ്ങളിലാണ് ഇടിമിന്നലുണ്ടായത്. 

ഉത്തരേന്ത്യയിൽ മഴക്കെടുതി തുടരുകയാണ്. രാജ്യത്ത് 20 സംസ്ഥാനങ്ങളെ മൺസൂൺ കാര്യമായി ബാധിച്ചിട്ടുണ്ട്. ഗുജറാത്തിൽ പ്രളയത്തിൽ ഇതുവരെ 213 പേർ മരിച്ചെന്നാണു റിപ്പോർട്ട്. വെള്ളം ഇറങ്ങിത്തുടങ്ങിയാൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടേയ്ക്കാമെന്നാണു നിഗമനം. അപ്പോൾ മരണസംഖ്യ ഇനിയും വർദ്ധിക്കും. ബംഗാളിൽ ഇതുവരെ 31 പേർ മരിച്ചു. മഴക്കെടുതി മിക്ക സംസ്ഥാനങ്ങളിലെയും വീടുകളും റോഡുകളും നശിപ്പിച്ചു. ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായി. ദുരിതാശ്വാസ ക്യാംപുകളിൽ നൂറുകണക്കിനു ജനങ്ങളാണ് കഴിയുന്നത്.