Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിരോധ രംഗത്തെ 75 ഇന്ത്യക്കാർ പാക്കിസ്ഥാന്റെ കസ്റ്റഡിയിൽ: കേന്ദ്രസർക്കാർ

Indian Army

ന്യൂഡൽഹി∙ പ്രതിരോധ രംഗത്തു പ്രവർത്തിക്കുന്ന 75 ഇന്ത്യക്കാരെക്കുറിച്ചു യാതൊരു വിവരവും ഇല്ലെന്ന് കേന്ദ്രസർക്കാർ ലോക്സഭയിൽ. ഇതിൽ 54 പേർ യുദ്ധത്തടവുകാരാണ്. ഇവരെല്ലാം പാക്കിസ്ഥാന്റെ കസ്റ്റഡിയിലാണെന്നാണു വിശ്വാസമെന്നും എന്നാൽ പാക്കിസ്ഥാന്‍ ഇതു സ്ഥിരീകരിച്ചിട്ടില്ലെന്നും വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ലോക്സഭയെ അറിയിച്ചു. എഴുതിനൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ജൂലൈ 27 വരെ 417 മീന്‍പിടിത്തത്തൊഴിലാളികൾ പാക്കിസ്ഥാന്റെ കസ്റ്റഡിയിലാണ്, ശ്രീലങ്കൻ കസ്റ്റഡിയിൽ 15 പേരും. പാക്കിസ്ഥാന്റെ പിടിയിൽ അകപ്പെട്ടവരെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയില്ല. നയതന്ത്ര രീതിയിൽ നടപടികൾക്കായി കാത്തിരിക്കുകയാണ്. ഏതു സംസ്ഥാനത്തിൽനിന്നുള്ളവരാണു പിടിയിലായതെന്നു പോലും വ്യക്തമല്ല. ശ്രീലങ്കൻ സേനയുടെ പിടിയിലായവർ തമിഴ്നാട്, പുതുച്ചേരി സ്വദേശികളാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

പിടിയിലായവരെ വിട്ടുകിട്ടുന്ന കാര്യത്തിൽ ഇരു രാജ്യങ്ങളുമായും നിരന്തരമായി സമ്പർക്കം പുലർത്താറുണ്ടെന്നും മന്ത്രി വ്യക്തമാക്കി.