Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തര കൊറിയയ്ക്ക് യുഎസിന്റെ വെല്ലുവിളി; സൈന്യം പൂർണ സജ്ജമെന്ന് ട്രംപ്

Donald Trump

വാഷിങ്ടൻ ∙ ഉത്തര കൊറിയയും യുഎസും തമ്മിലുള്ള വാക്പോര് തുടരവെ, ശക്തമായ വെല്ലുവിളിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഉത്തര കൊറിയയ്ക്കെതിരെ യുഎസ് സൈന്യം പൂർണ സജ്ജമെന്ന് ഡോണൾഡ് ട്രംപ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകി. യുദ്ധമല്ലാത്ത മറ്റുവഴികൾ ഉത്തര കൊറിയ തേടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ശക്തമായ ഭാഷയിലാണ് ട്രംപിന്റെ ട്വീറ്റ്.

Read More: യുഎസ് സേനാ താവളം ആക്രമിക്കാനുള്ള പദ്ധതി ഉത്തരകൊറിയ പുറത്തുവിട്ടു

യുഎസിനെതിരെ ഭീഷണി തുടർന്നാൽ, ലോകം ഇതുവരെ കണ്ടിട്ടില്ലാത്തവിധം ‘തീയും കോപവും’ ഏറ്റുവാങ്ങേണ്ടിവരുമെന്ന ട്രംപിന്റെ പ്രസ്താവനയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പോര് രൂക്ഷമാക്കിയത്. ഇതിനു മറുപടിയായി പസഫിക് സമുദ്രത്തിലെ യുഎസ് ദ്വീപായ ഗുവാമിനെ ആക്രമിക്കുമെന്ന് ഉത്തര കൊറിയ വ്യക്തമാക്കി. 

യുഎസ് സൈനിക കേന്ദ്രം കൂടിയായ ഗുവാമിനെ ആക്രമിക്കുന്നതിന്റെ വിശദാംശകൾ കഴിഞ്ഞ ദിവസം ഉത്തര കൊറിയ പുറത്തുവിടുകയും ചെയ്തിരുന്നു. മിസൈൽ ആക്രമണമാണ് ഉദ്ദേശിക്കുന്നത്. ഇതിനു പിന്നാലെയാണ് യുഎസ് സൈന്യം പൂർണ സജ്ജമാണെന്ന ട്രംപിന്റെ പ്രസ്താവന.