Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിക്കെതിരെ അപകീർത്തി പരാമർശം: പി.സി. ജോർജ് എംഎൽഎയ്ക്കെതിരെ കേസെടുക്കും

P.C. George

കൊച്ചി∙ ആക്രമിക്കപ്പെട്ട യുവനടിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പി.സി.ജോർജ് എംഎൽഎയ്ക്കെതിരെ കേസെടുക്കും. വനിതാകമ്മിഷൻ സ്വമേധയായാണ് കേസെടുക്കുന്നത്. വാർത്താ സമ്മേളനത്തിലും ടെലിവിഷൻ ചർച്ചകളിലും അഭിമുഖങ്ങളിലും പി.സി.ജോർജ് നടത്തിയ പരാമർശങ്ങൾ സ്ത്രീത്വത്തെ പരുക്കേൽപ്പിക്കുന്നതാണെന്ന് കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു. പി.സി.ജോർജിന്റെ മൊഴിയെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്തുനൽകും.