ഹോങ്കോങ്ങിൽ നാശം വിതച്ച് ‘ഹാറ്റോ’ ചുഴലി: ആളുകൾ പറന്നുപൊങ്ങി– ചിത്രങ്ങൾ

തെക്കൻ ചൈനയിലും ഹോങ്കോങ്ങിലും കനത്ത നാശം വിതച്ച് ‘ഹാറ്റോ’ ചുഴലിക്കാറ്റ് വീശിയടിച്ചപ്പോൾ

മക്കാവൂ∙ തെക്കൻ ചൈനയിലും ഹോങ്കോങ്ങിലും കനത്ത നാശം വിതച്ച് ഹാറ്റോ ചുഴലിക്കാറ്റ്. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ വീശിത്തുടങ്ങിയ ചുഴലിക്കാറ്റിൽ ഇതുവരെ 16 പേരാണ് മരിച്ചത്. 27,000 പേരെ പുനരധിവാസകേന്ദ്രങ്ങളിലേക്കു മാറ്റിയിട്ടുണ്ട്.

തെക്കൻ ചൈനയിലും ഹോങ്കോങ്ങിലും കനത്ത നാശം വിതച്ച് ‘ഹാറ്റോ’ ചുഴലിക്കാറ്റ് വീശിയടിച്ചപ്പോൾ

വടക്കുപടിഞ്ഞാറൻ മേഖലയിൽനിന്ന് മണിക്കൂറിൽ 200 കിലോ മീറ്റർ വേഗതയിലാണ് കാറ്റു വീശിയത്. ശക്തമായ കാറ്റിൽ ജനങ്ങളും വാഹനങ്ങളും കെട്ടിടങ്ങളുമെല്ലാം പറന്നുപോകുന്നതിന്റെ ഭീതികരമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കാറ്റിനു പിന്നാലെയെത്തിയ കനത്ത മഴയിൽ നഗരം പകുതിയിലധികം വെള്ളത്തിലായ അവസ്ഥയിലാണ്.

അതേസമയം നാശനഷ്ടങ്ങളുടെ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ 20 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ കാറ്റാണ് ഹാറ്റോയെന്ന് രാജ്യാന്തര വാർത്ത ഏജൻസികൾ റിപ്പോർട്ടു ചെയ്യുന്നു. തെക്കൻ ചൈന, ഹോങ്കോങ്, മക്കാവൂ തീരങ്ങളിലാണ് ഹാറ്റോ വീശിയടിച്ചത്. കാറ്റിന്റെ ശക്തിയാൽ ആളുകൾക്ക് പുറത്തുപോലും ഇറങ്ങിനിൽക്കാനാകാത്ത അവസ്ഥയായിരുന്നു.