ആധാറും പാനും ബന്ധിപ്പിക്കൽ; ഡിസംബർ 31 വരെ കേന്ദ്രം തീയതി നീട്ടി

ന്യൂഡൽഹി∙ ആധാറും പാനും ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31ലേക്ക് കേന്ദ്ര സർക്കാർ നീട്ടി. നേരത്തേയുള്ള അറിയിപ്പ് അനുസരിച്ച് ഓഗസ്റ്റ് 31 ആയിരുന്നു അവസാന തീയതി. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിന് പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ടത് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്.

അതിനിടെ, സാമൂഹ്യക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ ചേര്‍ക്കാനുള്ള സമയം ഡിസംബര്‍ 31 വരെ കഴിഞ്ഞദിവസം നീട്ടിയിരുന്നു. നേരത്തേ, സെപ്റ്റംബർ 30 ആയിരുന്നു ക്ഷേമപദ്ധതികള്‍ക്ക് ആധാർ ചേർക്കേണ്ട അവസാന തീയതി. ബാങ്കുമായി ഉപയോക്താക്കൾ ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതിയും ഡിസംബർ 31 ആണ്.